Connect with us

Sports

നെയ്മര്‍ റയലിലേക്ക് ചാടില്ല

Published

|

Last Updated

പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ 2022 വരെ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയ്‌നില്‍ തുടരും. നെയ്മറിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ പിതാവ് നെയ്മര്‍ സീനിയറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017 ല്‍ ബാഴ്‌സലോണയില്‍ നിന്നാണ് നെയ്മര്‍ പി എസ് ജിയിലെത്തിയത്. എന്നാല്‍, ഫ്രഞ്ച് ക്ലബ്ബിനൊപ്പം കാര്യമായ നേട്ടങ്ങളില്ലാതെ പോയ നെയ്മര്‍ യൂറോപ്പിലെ വലിയ ക്ലബ്ബുകളിലേക്ക് ചേക്കേറാന്‍ താത്പര്യം കാണിച്ചിരുന്നു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് നെയ്മറിന് പിറകെയുണ്ടെന്ന വാര്‍ത്തകള്‍ വന്നു. ഈ സാഹചര്യത്തിലാണ് കരാര്‍ പൂര്‍ത്തിയാക്കാതെ തന്റെ മകന്‍ പി എസ് ജി ക്ലബ്ബ് വിടില്ലെന്ന് നെയ്മര്‍ സീനിയര്‍ വ്യക്തമാക്കിയത്. ജനുവരി 23ന് പരുക്കേറ്റ് കളം വിട്ട നെയ്മര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഈ മാസം 27ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ നെയ്മറിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.

Latest