Connect with us

Kerala

മോദിക്കെതിരെ കോഴിക്കോട് പോസ്റ്റര്‍ പ്രചാരണം: അഞ്ച് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ അഞ്ച് പേര്‍ക്കെതിരെ കേസ്. കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കസബാ പോലീസ് കേസെടുത്തിരിക്കുന്നത്. കിസാന്‍ മഹാസംഘിന്റെ മുപ്പതോളം പ്രവര്‍ത്തകരാണ് മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയത്.

പോസ്റ്റര്‍ പ്രചാരണത്തിന് ശേഷം പൊതുയോഗം സംഘടിപ്പിക്കാനൊരുങ്ങവെയാണ് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വെച്ച ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്#ു. മോദിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് പ്രതിഷേധമെന്ന്ും മോദി പോകുന്നിടത്തെല്ലാം പ്രതിഷേധം സംഘടിപ്പിക്കുമെന്നും കിസാന്‍ മസാസംഘ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Latest