Connect with us

Gulf

വ്യത്തിയില്ലാത്ത വാഹനം കണ്ടുകെട്ടിയാല്‍ കനത്ത പിഴ

Published

|

Last Updated

അബുദാബി : നഗര സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന രീതിയിലുള്ള വാഹനങ്ങള്‍ കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി സിറ്റി മുന്‍സിപ്പാലിറ്റി അറിയിച്ചു. നഗരങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കുന്ന നിരവധി നിയമങ്ങള്‍ യു എ ഇലുണ്ട്. മഴ പെയ്തത് കാര്‍ വ്യത്തികേടായാല്‍ വൃത്തിയാക്കാന്‍ നീണ്ട കാത്തിരിപ്പ് പാടില്ലെന്നും മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

വൃത്തിഹീനമായ അല്ലെങ്കില്‍ പൊടി നിറഞ്ഞ വാഹനങ്ങള്‍ കണ്ടുകെട്ടിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. വാഹനങ്ങള്‍ വൃത്തികേടാകുന്നത് കുറ്റ കൃത്യമായി കണക്കാക്കും. അബുദാബി, ദുബൈ , ഷാര്‍ജ എമിറേറ്റുകളില്‍ ഇതിനെതിരെ കര്‍ശനമായ നിയമങ്ങളാണ് നിലവിലുള്ളത്. പൊടിപിടിച്ചതും, വ്യത്തിയില്ലാത്തതുമായ വാഹനങ്ങള്‍ കണ്ടുകെട്ടിയാല്‍ മുന്‍സിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ വാഹനത്തില്‍ മുന്നറിയിപ്പ് നോട്ടീസ് പതിക്കും. മുന്നറിയിപ്പ് പതിച്ചു മൂന്ന് ദിവസത്തിനകം വാഹനം നീക്കുകയോ, വൃത്തിയാക്കുകയോ ചെയ്തില്ലെങ്കില്‍ വാഹനം മുന്‍സിപ്പാലിറ്റിയുടെ അല്‍ വത്ബയിലെ മുന്‍സിപ്പല്‍ യാര്‍ഡിലേക്ക് മാറ്റും. വാഹനം ഉടമക്ക് തിരിച്ചു ലഭിക്കണമെങ്കില്‍ മുന്‍സിപ്പാലിറ്റിയില്‍ 1,500 ദിര്‍ഹം പിഴ നല്‍കണം. വാഹനം മുന്‍സിപ്പാലിറ്റിയുടെ യാര്‍ഡില്‍ 30 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിച്ചാല്‍ 3000 ദിര്‍ഹം കൂടുതല്‍ പിഴ നല്‍കേണ്ടി വരും. പൊതു സ്ഥലങ്ങളില്‍ വാഹനം കഴുകിയാല്‍ 500 ദിര്‍ഹമാണ് പിഴ. പൊതുസ്ഥലങ്ങളില്‍ വാഹനം കഴുകിയാല്‍ കുറ്റമായി കണക്കാക്കി 500 ദിര്‍ഹമും, വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ 1000 ദിര്‍ഹമും പിഴ നല്‍കേണ്ടി വരും. സ്വന്തം വീടിന് പുറത്ത് വാഹനങ്ങള്‍ കഴുകുന്നതില്‍ കുഴപ്പമില്ല.

Latest