Connect with us

International

മയക്ക് മരുന്ന് കടത്ത് കേസ്: വെനസ്വേലന്‍ രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി അറസ്റ്റില്‍

Published

|

Last Updated

മാഡ്രിഡ്: മയക്ക്മരുന്ന് കടത്ത് കേസില്‍ വെനസ്വേലന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി ഹ്യൂഗോ കര്‍ജാവാളെയെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കര്‍ജാവാളെക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കൊളംബിയയിലെ ഫാര്‍ക്ക് വിമതരെ സഹായിച്ചെന്നും യുഎസ് വഴിയുള്ള മയക്ക്മരുന്ന് കയറ്റുമതി സംരക്ഷിച്ചെന്നും ആരോപിച്ച് 2008ല്‍ ഇദ്ദേഹത്തിനെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ അടുത്ത അനുയായിയായിരുന്നു കര്‍ജാവാള്‍.

Latest