Connect with us

National

ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി ചരിത്രത്തിലെ ലജ്ജാവഹമായ ഏട്, പശ്ചാത്തപിക്കുന്നു: ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

Published

|

Last Updated

അമൃത്സര്‍: ലോകമനസാക്ഷിയെത്തന്നെ ആകെ ഞെട്ടിച്ച ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഇന്നേക്ക് നൂറ് വയസ്. 1919 ഏപ്രില്‍ 13നാണ് ആയിരങ്ങള്‍ അമൃത്സറിലെ വെടിവെപ്പില്‍ പിടഞ്ഞുവീണ് മരിച്ചത്. കൂട്ടക്കൂരുതി നടന്ന് ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടീഷ് പാര്‍ലമെന്റ് ഖേദം പ്രകടിപ്പിച്ചതോടെയാണ് സമാനതകളില്ലാത്ത ആ കൂട്ടക്കൊല വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്.

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല ബ്രിട്ടീഷ്-ഇന്ത്യ ചരിത്രത്തിലെ ലജ്ജാവഹമായ ഏടാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡോമനിക് അസ്‌ക്വിത് പറഞ്ഞു. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷിക ദിനത്തില്‍ ജാലിയന്‍ വാലാബാഗ് സ്മാരകത്തിലെത്തി പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാലിയന്‍ വാലാബാഗ് സംഭവത്തില്‍ ഞങ്ങള്‍ അതിയായി പശ്ചാത്തപിക്കുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 21-ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും നല്ല സഹകരണം ഉറപ്പാക്കുന്നുണ്ടെന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അസ്‌ക്വിത് പറഞ്ഞു.