Connect with us

Kerala

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം: ഭക്ഷണം ലഭിക്കാതെ ഡോക്ടര്‍ കുഴഞ്ഞുവീണു

Published

|

Last Updated

കോഴിക്കോട്: പ്രധാന മന്ത്രിയുടെ കോഴിക്കോട് സന്ദര്‍ശനത്തോടനുബന്ധിച്ച് വി ഐ പി ഡ്യൂട്ടിക്ക് നിയോഗിതനായ ആരോഗ്യ സംഘത്തിലെ ഡോക്ടര്‍ കുഴഞ്ഞുവീണു. പ്രമേഹ രോഗിയായ ഡോ. ഷാജുവാണ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണത്. സമയത്തിനു ഭക്ഷണം കഴിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറയുകയായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും കിട്ടിയില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യാത്രാ ബത്തയും ഡി എയും വാങ്ങിത്തരാമെന്ന മറുപടിയാണ് ഡ്യൂട്ടിക്ക് നിയോഗിച്ച ഡി എം ഒയില്‍ നിന്ന് ലഭിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വി ഐ പി ഡ്യൂട്ടിക്ക് നിയമിച്ചതായി അറിയിച്ചുകൊണ്ട് സാധാരണ അഞ്ചു ദിവസം മുമ്പു ഉത്തരവിറക്കേണ്ടതുണ്ടെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് അറിയിപ്പു ലഭിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Latest