Connect with us

National

ജെറ്റ് എയര്‍വേയ്‌സ്: സര്‍വീസുകള്‍ ഞായറാഴ്ച വരെ നിര്‍ത്തി; യോഗം വിളിച്ച് പ്രധാന മന്ത്രിയുടെ ഓഫീസ്

Published

|

Last Updated

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് ഞായറാഴ്ച വരെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാന മന്ത്രിയുടെ ഓഫീസ് അടിയന്തര ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വ്യോമയാന മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ (ഡി ജി സി എ), വ്യോമയാന മന്ത്രാലയ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രശ്‌നങ്ങള്‍ അവലോകനം ചെയ്തുവരികയാണെന്നും പരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു നേരത്തെ അറിയിച്ചിരുന്നു.

യൂറോപ്യന്‍ കാര്‍ഗോ കമ്പനിക്ക് നല്‍കാനുള്ള വന്‍തുകയുടെ അടവുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന്് ജെറ്റ് എയര്‍വേയ്‌സിന്റെ ഒരു വിമാനം കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ വച്ച് ജപ്തി ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സിന്റെ പത്ത് വിമാനങ്ങള്‍ മാത്രമെ നിലവില്‍ സര്‍വീസ് നടത്തുന്നുള്ളൂ. 123 വിമാനങ്ങള്‍ ഉണ്ടായിരുന്നിടത്താണിത്. ജീവനക്കാരുടെ വേതനവും കുറച്ചുകാലമായി മുടങ്ങിയിരിക്കുകയാണ്.

Latest