Connect with us

Kerala

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു

Published

|

Last Updated

കൊച്ചി: ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു. സ്ത്രീധന പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിജുവിന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടു.ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയ കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രതികള്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി .കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും രാജമ്മാളിന് സ്ത്രീധന പീഡനക്കേസില്‍ പരമാവധി ശിക്ഷയായ മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ഹെക്കോടതിയില്‍ സ്വന്തമായി വാദിച്ചാണ് ബിജു രാധാകൃഷ്ണന്‍ ജീവപര്യന്തത്തില്‍ നിന്ന് ഒഴിവായിരിക്കുന്നത് .

Latest