Connect with us

Kerala

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

Published

|

Last Updated

കണ്ണൂര്‍: കണ്ണവത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പൂജയുടെ മറവില്‍ പിഡിപ്പിക്കാന്‍ ശ്രമിച്ച പ്രാദേശിക നേതാവ് മഹേഷ് പണിക്കരെ സിപിഎം പുറത്താക്കി. സിപിഎമ്മിന്റെ ചെറുവാഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മഹേഷ് പണിക്കര്‍.

പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറിയതിനാണ് പുറത്താക്കുന്നതെന്ന് സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറയുന്നു. പതിനേഴ്കാരിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണിയാള്‍.

---- facebook comment plugin here -----

Latest