Connect with us

Kerala

പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രത്യേക സംഘത്തിന്റെ അന്വേഷണം നല്ലനിലയിലാണ് പോകുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈബ്രാഞ്ച് ഡിവൈഎസ്പി പ്രവീണ്‍ ആണ് സര്‍ക്കാറിന് വേണ്ടി വിശദീകരണം കോടതിയില്‍ സമര്‍പ്പിച്ചത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാറിനോട് സിബിഐ അന്വേഷണം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊലപാതകത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് ഒരു പങ്കുമില്ലെന്നും പ്രതി പീതാംബരന്റെ വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

---- facebook comment plugin here -----

Latest