Connect with us

Kerala

വിവാദങ്ങള്‍ മാധ്യമ സൃഷ്ടി; തരൂര്‍ പരാതി നല്‍കിയിട്ടില്ല: ഉമ്മന്‍ചാണ്ടി

Published

|

Last Updated

കോട്ടയം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്നത് മാധ്യമ സൃഷ്ടി മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. പ്രചാരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ശശി തരൂര്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്ലാം മനസിലാകും. തരൂരിന്റെ വിജയം നൂറ് ശതമാനം ഉറപ്പാണ്. അവിടെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മണ്ഡലത്തിലെ ചില സ്ഥലങ്ങളില്‍ പ്രചാരണത്തിന് നേതാക്കള്‍ സജീവമായി പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ പരാതി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.