Connect with us

National

സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നു; നടപടി ആവശ്യപ്പെട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായി സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെതിരെ എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 വിരമിച്ച സൈനികര്‍ രാഷട്രപതിക്ക് കത്ത് നല്‍കി. മുതിര്‍ന്ന പൗരന്‍മാരുടെ സംഘം സര്‍വസൈന്യാധിപനെ അറിയിക്കുന്നത് എന്ന തലക്കെട്ടോടെയാണ് കത്ത്. മോദിയുടെ സേനയെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെ കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍ എന്ന നിലയില്‍ അങ്ങയുടെ ശ്രദ്ധ ചിലകാര്യങ്ങളിലേക്ക് ക്ഷണിക്കുന്നു. ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവര്‍ത്തികളാണ് രാഷ്ട്രീയ നേതൃത്വത്തില്‍നിന്നുമുണ്ടാകുന്നത്. സൈനിക ഓപ്പറേഷനുകളുടെ വിജയത്തില്‍ അവകാശവാദം ഉന്നയിക്കുകയും സായുധ സേനയെ മോദി സേനയെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. സൈനിക യൂണിഫോമുകളും വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഫോട്ടോകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികളില്‍നിന്നും വിട്ടുനില്‍ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അടിയന്തിരമായും ആവശ്യപ്പെടണമെന്നും തുടര്‍ന്ന് കത്തില്‍ പറയുന്നു.മുന്‍ കരസേന മേധാവികളായ സുനീത് ഫ്രാന്‍സിസ് രോഡ്രിഗ്‌സ് , ശങ്കര്‍ റോയ് ചൗധരി, ദീപക് കപൂര്‍, മുന്‍ നാവിക സേന മേധാവികളായ ലക്ഷ്മി നാരായണ്‍രാംദാസ്, വിഷ്ണു ഭാഗ്‌വത്, അരുണ്‍ പ്രകാശ്, സുരേഷ് മേത്ത, മുന്‍ വ്യോമസേന മേധാവി എന്‍സി സൂരി എന്നിവരാണ് കത്തില്‍ ഒപ്പ് വെച്ച മുന്‍ സൈനിക മേധാവികള്‍

Latest