Connect with us

National

ഇലക്ടറല്‍ ബോണ്ട്: രാഷട്രീയ പാര്‍ട്ടികള്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാഷട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള ഇലക്ടറല്‍ ബോണ്ട് സ്വാകരിച്ചത് സംബന്ധിച്ച വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്ന് സുപ്രീം കോടതി. വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ പൊതു താല്‍പര്യ ഹരജിയിലാണ് വിധി.

ഇലക്ടറല്‍ ബോണ്ടുകളിലൂടെ കോടിക്കണക്കിന് രൂപ രഹസ്യമായി രാഷ്ട്രീയ കക്ഷികളുടെ അക്കൗണ്ടിലെത്തുന്നുവെന്നും ഇതില്‍ 95 ശതമാനവും ഭരണകക്ഷിക്കാണ് ലഭിക്കുന്നതെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ.പ്രശാന്ത് ഭൂഷണ്‍ വാദിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കള്ളപ്പണം എത്തുന്നത് തടയാനാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി ആവിഷ്‌കരിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാലിന്റെ വാദം.ഈ വാദം തള്ളിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേ സമയം ഇടക്കാല ഉത്തരവാണ് കോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മെയ് 15വരെ കിട്ടുന്ന ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ മെയ് 30 ഓടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.