Connect with us

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഇന്ന് കോഴിക്കോട്ടെത്തുന്ന പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് രാഷട്രീയ കേരളം. ശബരിമലയും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ മോദി എന്തുപറയുമെന്നാണ് രാഷ്ട്രീയ വിദഗ്ധരടക്കം ഉറ്റ് നോക്കുന്നത്. ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന തന്റെ വിമര്‍ശം മോദി കോഴിക്കോടും ആവര്‍ത്തിക്കുമോയെന്നാണ് പ്രധാനമായും ഇനി അറിയേണ്ടത്.

അതേ സമയം ഈ വിഷയങ്ങള്‍ക്ക് പുറമെ കേരളത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും മോദി നടത്തിയേക്കുമെന്നും സൂചനകളുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാല്‍ പാക്കിസ്ഥാനാണോയെന്ന് തോന്നുമെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ കേരള സന്ദര്‍ശനം. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുക. കേരളത്തില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കുന്ന മോദി രാഹുല്‍ മത്സരിക്കുന്ന വയനാട്ടില്‍ പ്രചാരണത്തിനെത്തില്ലെന്നാണ് അറിയുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം 16ന് വയനാട്ടിലെത്തുന്നുണ്ട്. പ്രത്യേക വിമാനത്തില്‍ വൈകിട്ട് 5ന് കരിപ്പൂരിെലത്തുന്ന മോദി ആറുമണിയോടെ റോഡുമാര്‍ഗം കടപ്പുറത്തെ വേദിയിലെത്തും. എസ്പിജി സംഘത്തിന്റെ നീരീക്ഷണത്തിലാണു കടപ്പുറത്തെ വേദി. പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയാണു കോഴിക്കോട് നടക്കുന്നത്.

Latest