Connect with us

National

പ്രതിപക്ഷ ആരോപണം തെളിഞ്ഞു; ബിരുദമില്ലെന്ന് സ്മൃതി ഇറാനിയുടെ സത്യവാങ്മൂലം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ബിരുദമില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ചുകൊണ്ട് സ്മൃതി ഇറാനിയുടെ സത്യവാങ്മൂലം. അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനി ഇന്നലെ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങില്‍നിന്ന് ബികോം ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും മൂന്ന് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്

. മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സ്മൃതിക്ക് പ്രധാന വകുപ്പായ മാനവവിഭവ ശേഷി വകുപ്പിന്റെ മന്ത്രിയാക്കി. എന്നാല്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടക്കം നിയന്ത്രണമുള്ള വകുപ്പിന്റെ മന്ത്രിക്ക് ബിരുദം പോലുമില്ലെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യത്യസ്തമായ സത്യവാങ്മൂലങ്ങളാണ് സ്മൃതി ഇതുവരെ നല്‍കി വന്നത്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയായിരിക്കെ ഒരു ചടങ്ങില്‍ പ്രസംഗിക്കവെ തനിക്ക് അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ബിരുദമുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഇക്കാര്യം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് സ്മൃതിക്ക് ഉത്തരമില്ലായിരുന്നു.

Latest