Connect with us

Kerala

ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി: ജേക്കബ് തോമസിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കമ്മീഷന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നാണ് കേസ്.

എട്ട് കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ വാങ്ങിയത് 19 കോടി രൂപക്കാണ്. ഇതിന് അനുമതിയില്ലായിരുന്നു. ഈ ഇനത്തില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാര്‍ തള്ളിയതായിരുന്നു. ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. സര്‍ക്കാറുമായി ജേക്കബ് തോമസ് ഇടഞ്ഞതോടെയാണ് റിപ്പോര്‍ട്ടില്‍ വീണ്ടും അന്വേഷണമുണ്ടായത്. ഈ അന്വേഷണത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാറിന് വിമര്‍ശിച്ചു, അനുമതിയില്ലാതെ പുസ്തകമെഴുതി എന്നീ കുറ്റങ്ങളില്‍ ഒന്നര വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്.

Latest