Connect with us

Kerala

കൊടിഞ്ഞി ഫൈസലിന്റെ ബന്ധുക്കള്‍ക്ക് നേരെയും വധഭീഷണി

Published

|

Last Updated

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ ബന്ധുക്കള്‍ക്ക് നേരെയും ആര്‍ എസ് എസിന്റെ വധഭീഷണി. ഫൈസലിന്റെ മരണത്തോടെ ഇസ്ലാം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കള്‍ക്കെതിരായാണ് വധഭീഷണി. ഫൈസലിന്റെ സഹോദരിയും മകനും നല്‍കിയ പരാതിയില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആര്‍ എസ് എസ്പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു എന്നയാളാണ് കുട്ടികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്.
നേരത്തെ ഫൈസലിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ബൈജുവിനെ ിരൂരങ്ങാടി പോലിസ് ചോദ്യം ചെയ്തിരുന്നു.

Latest