Connect with us

National

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയറിപിടിച്ചയാളുടെ മുഖത്തടിച്ച് ഖുശ്ബു

Published

|

Last Updated

ബംഗളുരു: കോണ്‍ഗ്രസിനായി കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ നടിയും പാര്‍ട്ടി നേതാവുമായ ഖുശ്ബുവിന് മോശം അനുഭവം. പൊതുയോഗം കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെ ഒരാള്‍ ഖുശ്ബു
വിനെ കയറിപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ തിരിഞ്ഞ് നിന്ന് ഖുശ്ബു യുവാവിന്റ മുഖത്തടിച്ച് മറുപടി നല്‍കി.

ബംഗളൂരുവിലെ ഇന്ദിരനഗറിലെ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. പ്രചരണ സ്ഥലത്ത് നിന്ന്  മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുന്നതും ഖുശ്ബു തിരിഞ്ഞുവന്ന് അയാളെ അടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ശാന്തിനഗര്‍ എം എല്‍ എ എന്‍ എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. അക്രമി ആരാണെന്ന് അറിയില്ലെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് പറഞ്ഞു.സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Latest