Connect with us

Kerala

നഗരത്തെ ഇളക്കിമറിച്ച് വയനാട്ടില്‍ എല്‍ ഡി എഫ് റോഡ് ഷോ

Published

|

Last Updated

കല്‍പ്പറ്റ: പി പി സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടില്‍ നഗരത്തെ ഇളക്കിമറിച്ച് എല്‍ ഡി എഫിന്റെ റോഡ് ഷോ. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടന്ന കല്‍പ്പറ്റ നഗരത്തിലാണ് നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോ എല്‍ ഡി എഫ് നടത്തിയത്. വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ ആദിവാസികളും കര്‍ഷകരും യുവാക്കളുമടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ അണിനിരന്നു.

വയനാട് ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരെ മാത്രം അണിനിരത്തിയാണ് ഇത്തരം ഒരു റാലി നടത്തിയതെന്ന് എല്‍ ഡി എഫ് നേതാക്കള്‍ അവകാശപ്പെട്ടു. വയനാടിനെ പാക്കിസ്ഥാനെന്ന് വിശേഷിപ്പിച്ച് നാടിനെ അപമാനിച്ച ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്കുള്ള മറുപടികൂടിയായിരുന്നു എല്‍ ഡി എഫ് റോഡ് ഷോ. റോഡ് ഷോക്ക് മുമ്പായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ബി ജെ പിക്കതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. നിര്‍ണായക പോരാട്ടത്തില്‍ ഒളിച്ചോടിയ രാഹുലിനും കോണ്‍ഗ്രസിനുമുള്ള മറുപടി തിരഞ്ഞെടുപ്പില്‍ നല്‍കുമന്നും അദ്ദേഹം പറഞ്ഞു.