Connect with us

Ongoing News

2004ന് ശേഷം ഒറ്റ മുസ്ലിം എം പിയുമില്ലാതെ കർണാടക

Published

|

Last Updated

ബെംഗളൂരു: 2004ന് ശേഷം ഒറ്റ മുസ്ലിം എം പി പോലുമില്ലാതെ കർണാടക. 2004ൽ കർണാടകയിൽ നിന്ന് ലോക്‌സഭയിലേക്ക് പോയ 84 എം പിമാരിൽ ഇഖ്ബാൽ അഹമ്മദ് സർദാഗി മാത്രമാണ് മുസ്ലിം പ്രാതിനിധ്യം ഉണ്ടായിരുന്നത്. കൽബുർഗി എം പിയായിരുന്നു സർദാഗി. 2004ന് ശേഷം 2009, 2014 തിരഞ്ഞെടുപ്പുകളിൽ മുസ്ലിമായി
ഒരാൾ പോലും കർണാടകയിൽ നിന്ന് ലോക്‌സഭയിൽ എത്തിയിട്ടില്ല.

മണ്ഡല പുനർനിർണയത്തിന് ശേഷം മുസ്്ലിംകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങൾ ഇല്ലാതായതും മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാനുള്ള പാർട്ടികളുടെ താത്പര്യക്കുറവുമാണ് പ്രാതിനിധ്യം ഇല്ലാതാകാൻ കാരണം. നിലവിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസും ജെ ഡി എസും 2004നും 2019നും ഇടക്ക് 11 മുസ്ലിം സ്ഥാനാർഥികളെയാണ് ആകെ മത്സരിപ്പിച്ചത്.

ഹിന്ദു വോട്ടുകൾ ബി ജെ പിക്ക് അനുകൂലമായി ഏകീകരിക്കപ്പെടുമെന്ന ആശങ്കയെ തുടർന്നാണ് മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകാത്തതെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധൻ മുസാഫർ ആസാദി പറഞ്ഞു.

Latest