Connect with us

Kerala

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; വി എസ് ശിവകുമാര്‍ പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് വി എസ് ശിവകുമാര്‍ എം എല്‍ എ. ഡി ജി പിക്കും പോലീസ് സൈബര്‍ സെല്ലിനും പരാതി നല്‍കി. തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ പരാജയപ്പെടുത്താന്‍ വോട്ട് മറിക്കുന്നത് ഉള്‍പ്പടെയുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും മറ്റുമാണ് പ്രചാരണമെന്നും ഇത് തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്‍കുമെന്ന് ശിവകുമാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി ബി ജെ പിയെ സഹായിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം ശ്രമങ്ങളെന്ന് സംശയമുണ്ട്. ശിവകുമാറും അനുയായികളും തരൂരിനെ പരാജയപ്പെടുത്താന്‍ പ്രചാരണത്തില്‍ നിന്ന് വിട്ടിനില്‍ക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം കെ പി സി സിക്കു പരാതി നല്‍കിയിരുന്നു.