Connect with us

Malappuram

കൊണ്ടോട്ടി ബുഖാരി സമ്മേളനത്തിന് നാളെ തുടക്കം

Published

|

Last Updated

മലപ്പുറം: കൊണ്ടോട്ടി ബുഖാരി 30ാം വാർഷിക അഞ്ചാം സനദ് ദാന സമ്മേളനത്തിന് നാളെ തുടക്കമാകും. വൈകീട്ട് മൂന്നിന്ന് നടക്കുന്ന ഓമാനൂർ ശുഹദാ സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീൻ ഹൈദറൂസി ചിറയിൽ നേതൃത്വം നൽകും. 3.30ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ പതാക ഉയർത്തും. നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് മുത്തുക്കോയ തങ്ങൾ ഏളങ്കൂർ നേതൃത്വം നൽകും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. സി കെ റാശിദ് ബുഖാരി ഇരിങ്ങണ്ണൂർ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹബീബ് കോയ തങ്ങൾ കോട്ടക്കൽ, പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പങ്കെടുക്കും.

13ന് രാവിലെ ഒമ്പതിന് നടക്കുന്ന ഗ്രാൻഡ് അലുംനി മീറ്റ് ഹസൻ കുട്ടി മുസ്‌ലിയാർ ഓമാനൂർ ഉദ്ഘാടനം ചെയ്യും. അബൂഹനീഫൽ ഫൈസി തെന്നല, മുഹ്്യുദ്ദീൻ ബുഖാരി ചേറൂർ പ്രഭാഷണം നടത്തും. ബുഖാരി ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൾ ഉസ്മാൻ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ ഉദ്ഘാടനം ചെയ്യും.

ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പ്രഭാഷണം നടത്തും. ഏഴിന് നടക്കുന്ന ലൈലുന്നസ്വീഹ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സി കെ യു മൗലവി മോങ്ങം അധ്യക്ഷത വഹിക്കും. രാത്രി പത്തിന് ഒരു ലക്ഷം യാ ലത്വീഫ് ചൊല്ലിയുള്ള പ്രാർഥനാ മജ്‌ലിസ് നടക്കും.

Latest