Connect with us

Ongoing News

എക്‌സിറ്റ് പോളുകൾക്ക് ഇന്ന് മുതൽ വിലക്ക്

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ എക്‌സിറ്റ് പോളുകൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിലക്കേർപ്പെടുത്തി. സംസ്ഥാനത്ത് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകൾക്ക് ഇന്ന് രാവിലെ ഏഴ് മുതലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 19ന് വൈകിട്ട് 6.30 വരെ വിലക്ക് നിലവിലുണ്ടാകും.

ജനപ്രാതിനിധ്യ നിയമം 1951 ലെ സെക്്ഷൻ 126 (1) എ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതോടൊപ്പം അഭിപ്രായ വോട്ടെടുപ്പുകൾക്ക് അതത് ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുന്പ് മുതൽ വിലക്ക് നിലവിലുണ്ട്.

Latest