Connect with us

National

സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ഥന: മോദി പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് ഓഫീസര്‍

Published

|

Last Updated

മുംബൈ: ബലാകോട്ടില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വോട്ടഭ്യര്‍ഥന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു നല്‍കിയത്. റിപ്പോര്‍ട്ടും പ്രസംഗത്തിന്റെ വിശദാംശങ്ങളും മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് കൈമാറും. എന്തു നടപടി വേണമെന്ന കാര്യത്തില്‍ കമ്മീഷനാണ് തീരുമാനമെടുക്കുക. ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ലാത്തൂരില്‍ നടത്തിയ യോഗത്തില്‍ യുവ വോട്ടര്‍മാരോട് സംസാരിക്കവെയാണ് സൈന്യത്തിന്റെ ആക്രമണം ഉയര്‍ത്തിപ്പിടിച്ച് മോദി വോട്ടഭ്യര്‍ഥന നടത്തിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കും ബലാകോട്ടില്‍ ആക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാര്‍ക്കുമുള്ള ആദരവാകണം നിങ്ങളുടെ വോട്ടെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പ്രസംഗം വിവാദമാവുകയും പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പു ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയായിരുന്നു.

 

Latest