Connect with us

National

റഫാലില്‍ അന്വേഷണം നടന്നാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് മോദി ഭയക്കുന്നു: രാഹുല്‍ ഗാന്ധി

Published

|

Last Updated

കൊല്‍ക്കത്ത: റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം നടന്നാല്‍ ജയില്‍ പോകേണ്ടിവരുമോയെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗം പ്രധാനമന്ത്രിക്കെതിരെ ആവര്‍ത്തിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ യുപിഎ അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടില്‍ അന്വേഷണം നടത്തി കുറ്റക്കാരെ അഴിക്കുള്ളിലാക്കുമെന്നും പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ മമത ബാനര്‍ജി കര്‍ഷകരെ വഞ്ചിച്ചെന്നും രാഹുല്‍ പറഞ്ഞു. ബംഗാളിലെ റെയിഗഞ്ച് മണ്ഡലത്തിലെ കരന്ദിഗിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

Latest