Connect with us

Gulf

അന്താരാഷ്ട്ര റോബോട്ടിക് മത്സരം: മര്‍കസ് വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലേക്ക്

Published

|

Last Updated

കോഴിക്കോട് :അമേരിക്കയിലെ മിഷിഗണിലെ ലോറന്‍സ് ടെക് യൂണിവേഴ്‌സിറ്റിയില്‍ അടുത്തമാസം നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തില്‍ കോഴിക്കോട് പൂനൂരിലെ ജാമിഅ മര്‍കസ് സെന്റര്‍ ഓഫ് എക്‌സലന്‍സായ മര്‍കസ് ഗാര്‍ഡനിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഈമാസം ഏഴിന് ബംഗളൂരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ദേശീയ റോബോട്ടിക് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് മര്‍കസ് വിദ്യാര്‍ത്ഥികള്‍ ഈ യോഗ്യത കൈവരിച്ചത്.

മലപ്പുറം മക്കരപ്പറമ്പ് അബ്ദുല്‍ അസീസിന്റെയും നസീമയുടെയും മകന്‍ മുഹമ്മദ് യഹിയ, പട്ടാമ്പി കൊണ്ടുര്‍കാരാത്തൊടി അബൂബക്കര്‍ സിദ്ധീഖിന്റെയും സജ്‌നയുടെയും മകന്‍ നാഹിദ് എന്നിവര്‍ക്കാണ് ഈ നേട്ടം. കോഴിക്കോട് സ്മാര്‍ട്ട് റോബോട്ടിക്‌സ് ടീമാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. വിദ്യാര്‍ത്ഥികളെ മര്‍കസ് ഡയറക്ടര്‍ ഡോ. എ .പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അക്കാഡമിക് മെന്‍ഡര്‍ ഡോ. അബ്ദുസ്സലാം, മാനേജര്‍ അബൂസ്വാലിഹ് സഖാഫി, പ്രിന്‍സിപ്പല്‍ നൗഫല്‍ ഹസ്സന്‍ നൂറാനി പള്ളിക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest