Connect with us

Gulf

'നിലാവ് 2019' ഐസിഎഫ് മദ്രസ്സ ഫെസ്റ്റ് സംഘടിപ്പിച്ചു

Published

|

Last Updated

ദമാം : ഐ.സി.എഫ്.ദമാം സെന്‍ട്രല്‍ കമ്മിറ്റിക്ക് കിഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അല്‍ഹിദായ മദ്രസ ഫെസ്റ്റ് “നിലാവ് 2019 സര്‍ഗ്ഗമേള” വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. കിഡ്‌സ് , സബ്ജൂനിയര്‍ , ജൂനിയര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ നടന്ന പരിപാടിയില്‍ ഇരുനൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു .

മത്സരത്തില്‍ ഷംസ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും ,നജൂം ഗ്രൂപ്പ് രണ്ടാം സ്ഥാനവും,ഖമര്‍ ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി, മത്സരാര്‍ത്ഥികള്‍കുള്ള സമ്മാന വിതരണം ശരീഫ് സഖാഫി കീച്ചേരി, അബ്ദുല്ല വിളയില്‍ , അബ്ബാസ് തെന്നല, അബ്ദുല്ബാരി നദ്‌വി,അഷ്‌റഫ് പട്ടുവം , മജീദ് ചങ്ങനാശേരി, ഹംസ ഏലാട്, അര്‍ഷാദ് കണ്ണൂര്‍ ,ശംസുദ്ധീന്‍ സഅദി, സലിം സഅദി,ശിഹാബുദ്ധീന്‍ ഹിമമി, അബ്ദുല്‍ കരീം സഖാഫി എന്നിവരും സമസ്ത പൊതുപരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള മൊമെന്റോ വിതരണം സയ്യിദ് സഫ്‌വാന്‍ തങ്ങളും,ഹാദിയരണ്ടാം ഘട്ട പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനം ശരീഫ് സഖാഫി , സൈദ് സഖാഫി എന്നിവര്‍ നിര്‍വഹിച്ചു

പ്രോഗ്രാം കണ്‍വീനര്‍ ഹസന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു .സൈദ് സഖാഫി പ്രാര്‍ത്ഥന നടത്തി,റഷീദ് ഹാജി , അബ്ദുല്‍ റസാഖ് ഹാജി എന്നിവര്‍ പങ്കെടുത്തു. ശംസുദ്ധീന്‍ സഅദി ,മുനീര്‍ തോട്ടട, അഹമ്മദ് തോട്ടട,അന്‍വര്‍ തഴവ , സക്കീര്‍ മാന്നാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി , റഷീദ് കോഴിക്കോട് സ്വാഗതവും ശംസുദ്ധീന്‍ ഹാജി നന്ദിയും പറഞ്ഞു

Latest