Connect with us

International

ബെഞ്ചമിന്‍ നെതന്യാഹു അഞ്ചാം തവണയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി പദത്തിലേക്ക്

Published

|

Last Updated

ജറുസലേം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തിലേക്കെന്ന് തിരഞ്ഞെടുപ്പ് ഫലസൂചനകള്‍. 97 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ കണ്‍സര്‍വേറ്റീവ് ലിക്കുഡ് പാര്‍ട്ടി ഇസ്‌റാഈല്‍ പാര്‍ലമെന്റായ കെന്‍സെറ്റില്‍ 120 സീറ്റുകളില്‍ 65 എണ്ണത്തില്‍ വിജയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ അഞ്ചാം തവണയും നെതന്യാഹും സഖ്യ സര്‍ക്കാറിനെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

അതേ സമയം നെതന്യാഹുവിന്റെ പ്രധാന എതിരാളി ബെന്നി ഗാന്റ്‌സ് ശക്തമായ പോരാട്ടമാണ് കാഴ്ച വെച്ചത്. നിരവധി ആരോപണങ്ങളാല്‍ ആടി ഉലയുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് ഒരു ഹിതപരിശോധനകൂടിയായിരുന്നു. പ്രധാനപ്പെട്ട മൂന്ന് അഴിമതിയാരോപണങ്ങളാണ് നെതന്യാഹുവിനെ വേട്ടയാടുന്നത്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് നെതന്യാഹു. തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ ഫലം വെള്ളിയാഴ്ചയോടെ പുറത്തുവരും. അഞ്ചാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക് നെതന്യാഹുവെത്തുമ്പോള്‍ 71 വര്‍ഷത്തെ ഇസ്‌റാഈലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം രാജ്യത്തെ നയിച്ച നേതാവെന്ന പേര് നെതന്യാഹുവിന് സ്വന്തമാകും.

Latest