Connect with us

National

വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കണ്ടെത്തല്‍; നമോ ടിവിയുടെ പ്രവര്‍ത്തനത്തിന് വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ അസ്പദമാക്കി നിര്‍മിച്ച പിഎം നരേന്ദ്രമോദിയെന്ന സിനിമയുടെ റിലീസിന് വിലക്കേര്‍പ്പെടുത്തിയതിന് പുറമെ മോദിയും പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച “നമോ ടിവി” യുടെ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. ചാനല്‍ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കണ്ടാണ് വിലക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

കഴിഞ്ഞ 31നാണ് നമോ ടിവി സംപ്രേഷണം തുടങ്ങിയത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ഈ ചാനല്‍ പ്രമുഖ ഡിടിച്ചുകളിലൂടെയാണ് ലഭ്യമാക്കിയിരുന്നത്. മോദിയുടെ പ്രസംഗങ്ങള്‍, റാലികള്‍ , ബിജെപി നേതാക്കളുടെ അഭിമുഖങ്ങള്‍ തുടങ്ങിയവയായിരുന്നു പരിപാടികള്‍.അതേ സമയം അനുമതിയില്ലാതെയാണ് നമോ ടിവിയുടെ പ്രവര്‍ത്തനം എന്നുചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ആം ആദ്മിയും പരാതി നല്‍കിയതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.