Connect with us

Kerala

പത്തനാപുരത്തെ രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു

Published

|

Last Updated

കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഈ മാസം 16ന് നടത്താനിരുന്ന സമ്മേളനത്തിനാണ് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്.

പരിപാടി നടത്താനിരുന്ന സെന്റ് സ്റ്റീഫന്‍ സ്‌കൂള്‍ ഗ്രൗണ്ട് പോളിംഗ് സ്‌റ്റേഷനാണെന്നും 16ന് പരിശീലന പരിപാടിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ജില്ലാ പോലീസ് സൂപ്രണ്ടിന്‍രെ റിപ്പോര്‍ട്ടും പ്രതികൂലമായതോടെ അനുയോജ്യമായ മറ്റൊരു വേദി കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Latest