Connect with us

Kerala

വടിവാളുമായി ബിജെപി ബൂത്ത് പ്രസിഡന്റ് പിടിയില്‍

Published

|

Last Updated

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടിവാളുമായി ബിജെപി ബൂത്ത് പ്രസിഡന്റ് പിടിയില്‍. ഇരിങ്ങാലക്കുട എടതിരിത്തിയില്‍ മുളങ്ങില്‍ വീട്ടില്‍ സുരേഷാണ് തിരഞ്ഞെടുപ്പ് ഫഌയിങ് സ്‌ക്വാഡിന്റെ പിടിയിലായത്. കാട്ടൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിാമന്‍ഡ് ചെയ്തു.

സുരേഷിന്റെ സ്‌കൂട്ടറിനുള്ളില്‍ ബിജെപി പതാകയില്‍ പൊതിഞ്ഞ നിലയിലായിരുന്നു വടിവാള്‍. വെളിച്ചെണ്ണ കമ്പനിയിലെ തൊഴിലാളിയാണ് ഇയാള്‍. സേവാഭാരതി പ്രവര്‍ത്തകരും അര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കവെ എതിരാളികളുടെ ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിരുന്നു.

Latest