Connect with us

National

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Published

|

Last Updated

ഡെറാഡൂണ്‍: ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതിവെച്ച ശേഷം കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചു. ഹരിദ്വാര്‍ ജില്ലയിലെ ദഡ്കി ഗ്രാമത്തിലെ കര്‍ഷകനായ ഇശ്വര്‍ ചന്ദ്(65)ആണ് മരിച്ചത്. വിഷം കഴിച്ച് അവശ നിലയില്‍ കണ്ട ഈശ്വര്‍ ചന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരിച്ചു. “അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരെ ബിജെപി സര്‍ക്കാര്‍ തകര്‍ത്തു കളഞ്ഞു. ഇനിയും അവര്‍ക്ക് വോട്ട് ചെയ്യരുത്. ചെയ്താല്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും” എന്നാണ് ഈശ്വര്‍ ചന്ദ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

മരിച്ച ഈശ്വറിന് വലിയ കട ബാധ്യതയുണ്ട്. ഒരു ഇടനിലക്കാരന്‍ വഴി താന്‍ ബേങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും ഈ ഇടനിലക്കാരന്‍ താന്‍ ഒപ്പിട്ട് നല്‍കിയ ബ്ലാങ്ക് ചെക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും ആത്മഹത്യകുറിപ്പിലുണ്ട്. അതേ സമയം കത്തിന്റെ ആധികാരികത സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.