Connect with us

Kerala

ബാർ കോഴക്കേസ് ഹെെക്കോടതി അവസാനിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുന്‍ ധനമന്ത്രി കെ എം മാണി ഉൾപ്പെട്ട ബാര്‍ കോഴ കേസ് ഹെെക്കോടതി അവസാനിപ്പിച്ചു. കേസിലെ കക്ഷിയായ കെ.എം. മാണി മരിച്ചതോടെ ഇനി കേസിനു പ്രസക്തിയില്ലെന്നു വ്യക്തമാക്കിയാണ് കോടതി നടപടി.

ബാര്‍ കോഴ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കെ എം മാണിയും മാണിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ബിജു രമേശും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

നേരത്തെ മൂന്നു തവണ വിജിലന്‍സ് തന്നെ ബാര്‍ കോഴ ആരോപണത്തില്‍ കെ എം മാണിക്കു പങ്കില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest