Connect with us

National

താക്കൂര്‍ സമുദായത്തോടുള്ള അവഗണന; അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടു

Published

|

Last Updated

അഹമ്മദാബാദ്: കോണ്‍ഗ്രസിനു കനത്ത തിരിച്ചടി നല്‍കി ഗുജറാത്തിലെ പിന്നാക്ക വിഭാഗം നേതാവ് അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടു. താക്കൂര്‍ സമുദായത്തോടുള്ള കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ച് താക്കൂര്‍ സേനയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ധവല്‍സിംഗ് സാല പറഞ്ഞു.

എം എല്‍ എമാരായ അല്‍പേഷിനോടും ഭരത്ജി താക്കൂറിനോടും തന്നോടും കോണ്‍ഗ്രസ് വിടാന്‍ താക്കൂര്‍ സേന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും സാല വ്യക്തമാക്കി. ഇപ്പോള്‍ ഗുജറാത്തിനു പുറത്തുള്ള അല്‍പേഷ് തിരിച്ചെത്തിയ ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കും. ആദ്യഘട്ട പൊതു തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് താക്കൂര്‍ സേനയുടെ നിര്‍ണായക നീക്കം.

ഒരുമാസം മുമ്പ് ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയ അല്‍പേഷ് താക്കൂര്‍ സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസില്‍ നിന്നുകൊണ്ടു തന്നെ പോരാട്ടം തുടരുമെന്ന് പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest