Connect with us

National

ഉത്തേജക പരിശോധനയില്‍ കുടുങ്ങി; ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗറിന് നാലു വര്‍ഷം വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗറിന് നാലു വര്‍ഷം വിലക്കേര്‍പ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ). 2017ല്‍ നടന്ന നാല് അത്‌ലറ്റിക് മീറ്റുകളിലെയും ഉത്തേജക പരിശോധനയില്‍ കൗര്‍ പരാജയപ്പെട്ടിരുന്നു. 2017 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്കെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍ വ്യക്തമാക്കി. ഇതോടെ 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം, ചൈനയിലെ ഷിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രിക്‌സി
ലെ ദേശീയ റെക്കോഡ് എന്നിവ കൗറിന് നഷ്ടമാകും. വിലക്കിനെതിരെ അപ്പീല്‍ സമിതിയെ സമീപിക്കാനാണ് കൗറിന്റെ നീക്കം.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗ്രാന്‍പ്രിക്‌സ് എന്നിവക്കു പുറമെ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ്, ഗുണ്ടൂരില്‍ നടന്ന അന്തര്‍സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് എന്നിവയുടെ ഭാഗമായി ശേഖരിച്ച ഉത്തജക പരിശോധനാ സാമ്പിളുകളെല്ലാം പോസറ്റീവ് ആണെന്നു തെളിഞ്ഞതോടെയാണ് കൗറിന് സമിതിയുടെ വിലക്കു വീണത്.