Connect with us

Gulf

ബിഷയില്‍ 157 ടണ്‍ അഴുകിയ മത്സ്യം പിടിച്ചെടുത്തു

Published

|

Last Updated

അസീര്‍: സഊദിയിലെ ബിഷയില്‍ പട്രോളിംഗ് വിഭാഗവും ബിഷ മുന്‍സിപ്പാലിറ്റിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 157 ടണ്‍ അഴുകിയ മത്സ്യം പിടിച്ചെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പനക്കായി കൊണ്ടുപോവുന്നവയായിരുന്നു മത്സ്യങ്ങളെന്ന് ബിഷ മുന്‍സിപ്പാലിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അമീര്‍ അല്‍ ഹബയാന്‍ പറഞ്ഞു.

പിടികൂടിയ മത്സ്യം നശിപ്പിക്കുകയും സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ മത്സ്യം കടത്തിയ വാഹന ഉടമക്ക് പിഴ ചുമത്തുകയും ചെയ്തു.

Latest