Connect with us

Gulf

ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ സഊദി പുറത്തുവിട്ടു

Published

|

Last Updated

ദമാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമിലെ അബുഹദ്രിയ ചെക്‌പോയിന്റില്‍ വെച്ച് സഊദി സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ സഊദി പുറത്തുവിട്ടു. മജീദ് അലി അബ്ദുല്‍ റഹീം അല്‍ഫറാജ്, മഹ്മൂദ് അഹ്മദ് അലി എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍.

ഖത്വീഫില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നും അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍, 66,1,78 സഊദി റിയാല്‍ വ്യാജ ബഹ്റൈന്‍ ഐഡന്റിറ്റി കാര്‍ഡ്, തോക്കുകകള്‍, തിരകള്‍ എന്നിവ സുരക്ഷാ സേന പിടികൂടിയിരുന്നു

Latest