Connect with us

National

തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതക്കു മങ്ങലേറ്റു; രാഷ്ട്രപതിക്കു കത്ത് നല്‍കി മുന്‍ ഉന്നതോദ്യോഗസ്ഥര്‍

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതക്ക് മങ്ങലേറ്റതായി ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രപതിക്ക് വിരമിച്ച ഉന്നതോദ്യോഗസ്ഥരുടെ കത്ത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 66 ഉദ്യോഗസ്ഥരാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കിയത്. ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ അധികാരം ദുരുപയോഗം ചെയ്യുന്നത് തിരഞ്ഞെടുപ്പു കമ്മീഷന്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്.

കേന്ദ്രം ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടി മാതൃകാ പെരുമാറ്റച്ചട്ടം പലതവണ ലംഘിച്ചിട്ടും കമ്മീഷന്‍ ഇടപെടാത്തത് വേദനാജനകമാണ്. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയുട പ്രഖ്യാപനം, യോഗി ആദിത്യനാഥിന്റെ “മോദിയുടെ സേന” പരാമര്‍ശം, പ്രധാന മന്ത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ റിലീസ്, നമോ ടിവിയുടെ പ്രക്ഷേപണം തുടങ്ങി ആവര്‍ത്തിച്ചുള്ള തെറ്റുകള്‍ ഭരണക്കാരുടെ ഭാഗത്തു നിന്നുണ്ടായിട്ടും കമ്മീഷന്‍ ഗുരുതരമായ മൗനം പാലിക്കുകയാണ്- കത്തില്‍ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest