Connect with us

National

റഫാല്‍: മോഷ്ടിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ പറയുന്ന രേഖകള്‍ പരിശോധിക്കണോ: സുപ്രീം കോടതി വിധി ബുധനാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: മോഷ്ടിക്കപ്പെട്ട വിശേഷാധികാരമുള്ള രേഖകളെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ച റഫാല്‍ രേഖകള്‍ പുനപ്പരിശോധനാ ഹരജികള്‍ക്കൊപ്പം പരിഗണിക്കണോയെന്ന കാര്യത്തില്‍ സുപ്രീം കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ എം ജോസഫ്, സഞ്ജയ് കിഷന്‍, കിഷന്‍ കൗള്‍ എന്നിവരുടെ ബഞ്ചാണ് വിധി പറയുക. മാധ്യമങ്ങളിലൂടെ പുറത്തു വന്നതും എതിര്‍കക്ഷികള്‍ ഉപയോഗപ്പെടുത്തിയതുമായ രേഖകള്‍ മോഷ്ടിച്ചതാണെന്നും വിശേഷാധികാരമുള്ളതാണെന്നും അതിനാല്‍ അത് പരിഗണിക്കരുതെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു.

പുനപ്പരിശോധനാ ഹരജികള്‍ നിലനില്‍ക്കുന്നതാണോ, കേസ് പുനപ്പരിശോധിക്കണോ എന്നിവയില്‍ കോടതി പിന്നീട് വിധി പറയും. റഫാല്‍ ഇടപാടില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹരജി തള്ളിക്കൊണ്ട് 2018 ഡിസംബറില്‍ പ്രഖ്യാപിച്ച കോടതി വിധിക്കെതിരെയാണ് പുനപ്പരിശോനാ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്.