Connect with us

National

നോട്ട് നിരോധനത്തിന് മുമ്പ് മൂന്ന് ലക്ഷം കോടി വ്യാജ കറന്‍സി എത്തിച്ചു: ബി ജെ പിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. നോട്ട് നിരോധനത്തിന് മുമ്പ്് വിദേശത്ത് നിന്ന് മൂന്ന് സീരീസില്‍ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയില്‍ എത്തിച്ചെന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വ്യോമസേനയുടെ വിമാനത്തില്‍ ഹിന്‍ഡന്‍ വിമാനത്താവളത്തിലാണ് നോട്ടുകള്‍ എത്തിച്ചത്. ഇത് സംബന്ധിച്ച കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഹുല്‍ രാത്തറേക്കറെ ഇടപാട് വെളിപ്പടുത്തുന്ന വീഡിയോയും കബില്‍ സിബല്‍ പുറത്തുവിട്ടു.
അമിത്ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

വ്യത്യസ്ത ഡിപാര്‍ട്മെന്റുകളിലുള്ള 26 പേരെയാണ് ഇതിനായി റിക്രൂട്ട് ചെയ്തത്. പുതിയ കറന്‍സിയിലുള്ള ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് ആറ് മുമ്പ് പ്രിന്റ് ചെയ്യപ്പെട്ടതാണ്. വ്യാജ നോട്ടിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നു. ഇത്തരത്തില്‍ അച്ചടിച്ച്‌കൊണ്ടുവന്ന നോട്ടുകള്‍ രാഷ്ട്രീയക്കാര്‍ക്ക് കൈമാറി. 320 കോടിയുടെ നോട്ടുകളാണ് ഒറ്റയടിക്ക് മാറ്റി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബേങ്ക് ജീവനക്കാരും പങ്കാളിയാണെന്നും കബില്‍ സിബല്‍ പറഞ്ഞു