Connect with us

Kerala

നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം: സരിത നായരുടെ ഹരജി ഹൈക്കോടതി തള്ളി; സുപ്രീം കോടതിയെ സമീപിക്കും

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ നല്‍കിയ രണ്ട് ഹരജികളും ഹൈക്കോടതി തള്ളി. ഹരജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജികള്‍ തള്ളിയത്. എന്നാല്‍ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിത നായര്‍ വ്യക്തമാക്കി.

പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹരജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് സരിതയുടെ ഹരജി പരിഗണിക്കവെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇലക്ഷന്‍ ഹരജി ഫയല്‍ ചെയ്താല്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് സരിത വാദിച്ചുവെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല. സോളാര്‍ ആരോപണവുമാി ബന്ധപ്പെട്ട രണ്ട ്‌കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ സരിതക്ക് സമയം അനുവദിച്ചിരുന്നുവെങ്കിലും ഉത്തരവ് ഹാജരാക്കാന്‍ സരിതക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് എറണാകുളത്തും വയനാട്ടിലും മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രികകള്‍ തള്ളപ്പെട്ടത്.