Connect with us

Kerala

സി പി എം മത്സരിക്കുന്നത് 71 മണ്ഡലങ്ങളില്‍: കേരളത്തിന് പുറത്ത് 13 മണ്ഡലങ്ങള്‍ ശ്രദ്ധേയം

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി സി പി എമ്മിനായി ജനവിധിതേടുന്നത് 71 പേര്‍.

കേരളത്തിലെ 16, ബംഗാളില്‍ 31 ,രാജസ്ഥാനില്‍ മൂന്ന്, ത്രിപുര, അസം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ രണ്ട് , ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിള്‍ ഒേേരാ സീറ്റിലുമാണ് മത്സരിക്കുന്നത്.

കേരളത്തിലെ 16 മണ്ഡലങ്ങള്‍ക്ക് പുറമെ ബംഗാളിലെ സിറ്റിഗ് എം പിമാരായ മുഹമ്മദ് സലീം (റായ്ഗഞ്ച്), ബദറുദ്ദോസ ഖാന്‍ (മുര്‍ഷിദാബാദ്), മുതിര്‍ന്ന നേതാവ് ഭാഗീരഥ് റോയ് (ജല്‍പയ്ഗുരി) രമ ബിശ്വാസ് (റാണഘട്ട്), ത്രിപുരയിലെ സിറ്റിംഗ് എം പിമാരായ ജിതേന്ദ്ര ചൗധരി (ത്രിപുര ഈസ്റ്റ് — എസ ്ടി), ശങ്കര്‍ പ്രസാദ് ദത്ത (ത്രിപുര വെസ്റ്റ്). രാജസ്ഥാനിലെ കര്‍ഷക നേതാവ് അമ്രാ റാം (സിക്കര്‍),തമിഴ്‌നാട്ടില്‍ വെങ്കിടേശന്‍ (മധുര), പി ആര്‍ നടരാജന്‍ (കോയമ്പത്തൂര്‍). ആന്ധ്രയിലെ കെ പ്രഭാകര റെഡ്ഢി (കര്‍ണൂല്‍), തെലങ്കാനയിലെ മല്ലു ലക്ഷ്മി (നാല്‍ഗൊണ്ട), ഹരിയാനയിലെ ഹിസാറില്‍ മത്സരിക്കുന്ന സുഖ്ബീര്‍ സിങ്, മഹാരാഷ്‌ട്രെയിലെ ദിദ്ധോരിയില്‍ മത്സരിക്കുന്ന ജീവ പാണ്ഡു ഗാവിദ് എന്നിവരാണ് ഇത്തവണ ശ്രദ്ധേയ പോരാട്ടം നടത്തുന്നത്.

Latest