Connect with us

National

ആദായ നികുതി റെയ്ഡ്: റവന്യു സെക്രട്ടറിയേയും സിബിസിഡി ചെയര്‍മാനേയും തിര.കമ്മിഷന്‍ വിളിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തി വരുന്ന റെയ്ഡുകളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ റവന്യു സെക്രട്ടറിയേയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്(സിബിസിഡി) ചെയര്‍മാനേയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിപ്പിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ബിജെപി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി. റവന്യു സെക്രട്ടറി എബി പാണ്ഡയോടും സിബിസിഡി ചെയര്‍മാന്‍ പിസി മോദിയോടും വിഷയത്തില്‍ വിശദീകരണം നല്‍കാനാന്‍ ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച വിളിപ്പിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന റെയ്ഡുകള്‍ നിഷ്പക്ഷവും വിവേചനരഹിതവുമായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Latest