Connect with us

Kerala

അഭയ കേസ്: ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Published

|

Last Updated

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം.കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണനേരിടണമെന്ന് ഹൈകോടതി.ഫാ.ജോസ് പുതൃക്കലിനെ വെറുതെ വിട്ട വിചാരണകോടതി നടപടി ഹൈക്കോടതി ശരിവച്ചു.ഇതോടൊപ്പം ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിളിലെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടൂരും സെഫിയും സമര്‍പ്പിച്ച ഹരജി തള്ളിയാണ് കോടതി ഉത്തരവ്.

തോമസ് കോട്ടൂരിനും സെഫിക്കുമെതിരെ സി ബി ഐ മുന്നോട്ടുവച്ച സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അംഗീകരിച്ചാണു കോടതി ഇവരുടെ വിടുതല്‍ ഹരജി തള്ളിയത്.

കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കലിനെ സി ബി ഐ കോടതി കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെച്ചു.

പ്രതികള്‍ക്കെതിരെ. 2009 ജൂലൈ ഒമ്പതിനാണു അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്.1992 മാര്‍ച്ച് 27 നാണ് അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.

Latest