Connect with us

Kozhikode

സഖാഫി സംഗമവും ദേശീയ കൗൺസിൽ ക്യാമ്പും

Published

|

Last Updated

കാരന്തൂർ: സഖാഫീസ് സ്‌കോളേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ ദേശീയ കൗൺസിൽ ക്യാമ്പും 18ന് സമ്പൂർണ സഖാഫി സംഗമവും മർകസിൽ നടത്താൻ തീരുമാനിച്ചു.

നാളെ വൈകുരേം നാലിന് ശൂറ യോഗവും ഏഴിന് കൗൺസിൽ ദേശീയ ക്യാമ്പും നടക്കും. വിവിധ സംസ്ഥാനങ്ങളിലെ സഖാഫി പ്രതിനിധികൾ, കേന്ദ്ര ശൂറാ അംഗങ്ങൾ, കേരളത്തിലെ ജില്ലാ തല കോ-ഓർഡിനേറ്റർമാർ, ബാച്ചു തല ലീഡർമാർ എന്നിവർ പങ്കെടുക്കു ക്യാമ്പിൽ പുതിയ പ്രവർത്തന കാലത്തേക്കുള്ള കർമ്മ രേഖ ചർച്ച ചെയ്യും.

എട്ടിന് രാവിലെ ഒന്പതിന് ഖത്മുൽ ബുഖാരിയുടെ ഭാഗമായി സമ്പൂർണ സഖാഫി സംഗമം നടക്കും. ലോകദേശീയ പണ്ഡിതർ അണിനിരക്കുന്ന സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും.
കട്ടിപ്പാറ കെ കെ അഹ്്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ എ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി, റഹ്്മത്തുല്ല സഖാഫി എളമരം തുടങ്ങിയർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പുതിയ കർമ്മ പദ്ധതി പ്രഖ്യാപനം ഡോ. എം എച്ച് അസ്ഹരിയും, സമാപന പ്രഭാഷണം പേരോട് അബ്ദുർറഹ്്മാൻ സഖാഫിയും നടത്തും. അന്നേദിവസം തിരെഞ്ഞെടുപ്പ് നടക്കുന്ന കർണാടക, തമിഴ് നാട് സംസ്ഥാനങ്ങളിലെ സഖാഫിമാരുടെ സംഗമങ്ങൾ ജൂലായ് മാസത്തിൽ നടത്തും.

ഇതു സംബന്ധമായി ചേർന്ന ചടങ്ങിൽ പി കെ എം സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ശുക്കൂർ സഖാഫി വെണ്ണക്കോട്, അബ്ദു ലത്തീഫ് സഖാഫി പെരുമുഖം, അക്ബർ ബാദുഷ സഖാഫി തൃശൂർ, ഹംസ സഖാഫി സീഫോർത്ത് പ്രസംഗിച്ചു. തറയിട്ടാൽ ഹസൻ സഖാഫി സ്വാഗതം പറഞ്ഞു.

Latest