Connect with us

Education

ശബരിമലയിൽ ആദ്യമായി പ്രവേശിച്ച സ്ത്രീ; വിവാദ ചോദ്യമൊഴിവാക്കി പി എസ് സി

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി തസ്തികക്കായി നടത്തിയ പരീക്ഷയിൽ ശബരിമലയെ പരാമർശിച്ചുകൊണ്ടുള്ള ചോദ്യം ഒഴിവാക്കാൻ പി എസ് സി തീരുമാനം. ഈമാസം മൂന്നിന് നടത്തിയ കാറ്റഗറി നമ്പർ 1/2018, 422/2017 പ്രകാരമുള്ള പരീക്ഷയിലെ ചോദ്യം ഏറെ വിവാദമായിരുന്നു. ശബരിമലയിൽ ആദ്യമായി പ്രവേശിച്ച സ്ത്രീകൾ ആരൊക്കെ എന്നായിരുന്നു ചോദ്യം. സംഭവം വിവാദമായതോടെയാണ് ചോദ്യം ഒഴിവാക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ പി എസ് സി തീരുമാനിച്ചത്.

വ്യവസായ പരിശീലന വകുപ്പിൽ ഉൾപ്പെടെ വിവിധ തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താനും ഇന്നലെ ചേർന്ന പി എസ് സി യോഗം തീരുമാനിച്ചു. കാറ്റഗറി നമ്പർ 213/2018 പ്രകാരം ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫീസർ (നേത്ര), കാറ്റഗറി നമ്പർ 597/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ) (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 598/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്) (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) എന്നീ തസ്തികകളിലാണ് ഓൺലൈൻ പരീക്ഷ നടത്തുക.
ഇതോടൊപ്പം കാറ്റഗറി നമ്പർ 337/2016, 338/2016 പ്രകാരം അപെക്‌സ് സൊസൈറ്റീസ് ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടറിൽ പ്യൂൺ/പ്യൂൺ അറ്റൻഡർ (ജനറൽ/സൊസൈറ്റി), കാസർകോട് ജില്ലയിൽ വിവിധ വകുപ്പിൽ കാറ്റഗറി നമ്പർ 219/2018 പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 388/2017 പ്രകാരം കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം), ഇടുക്കി ജില്ലയിൽ കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 349/2017 പ്രകാരം ലാബ് അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) എന്നീ തസ്തികകളുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
കാറ്റഗറി നമ്പർ 140/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻ സി എ-ഒ എക്‌സ്), കാറ്റഗറി നമ്പർ 593/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 596/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്) (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) എന്നിവയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.

കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 229/2018 പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (എൻ സി എ-എസ് ടി), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 211/2018 പ്രകാരം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് (ഒന്നാം എൻ സി എ-ഈഴവ/ ബില്ലവ/തിയ്യ), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 210/2018 പ്രകാരം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് (ഒന്നാം എൻ സി എ-എൽ സി/ എ ഐ), കാറ്റഗറി നമ്പർ 99/2017, 100/2017 പ്രകാരം ഹാൻടെക്‌സിൽ മാർക്കറ്റിംഗ് മാനേജർ (ജനറൽ/സൊസൈറ്റി) എന്നിവയുടെ അഭിമുഖം നടത്തും.

---- facebook comment plugin here -----

Latest