Connect with us

Kerala

വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന്; എംകെ രാഘവനെ തിരഞ്ഞെടുപ്പില്‍ വിലക്കണമെന്ന് പരാതി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരെ എല്‍ഡിഎഫ് മറ്റൊരു പരാതികൂടി നല്‍കി. രാഘവന്‍ പ്രസിഡന്റായിരുന്ന അഗ്രിന്‍കൊ സൊസൈറ്റിയിലെ റവന്യു റിക്കവറി വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് പരാതി. അഗ്രിന്‍ കോ സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ രാഘവന്‍ വ്യക്തമാക്കിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. 29കോടി 22 ലക്ഷം രൂപയോളം സൊസൈറ്റിക്ക് കടബാധ്യതയുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

എല്‍ഡിഎഫിന് വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പിഎ മുഹമ്മദ് റിയാസാണ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. രാഘവന്റെ പത്രിക റദ്ദ് ചെയ്ത് മത്സരത്തില്‍നിന്നും വിലക്കണമെന്നും പരാതിയിലുണ്ട്. ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നേരത്തെ രാഘവനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു

---- facebook comment plugin here -----

Latest