Connect with us

National

ബിജെപിയുടെ പ്രകടന പത്രികക്ക് അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദം: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: തിങ്കളാഴ്ച പുറത്തിറക്കിയ ബിജെപി പ്രകടന പത്രികക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയെന്ന് ആരോപിച്ച രാഹുല്‍ ബിജെപിയുടെ പ്രകടന പത്രികക്ക് ദീര്‍ഘവീക്ഷണമില്ലെന്നും ആരോപിച്ചു. ട്വിറ്ററിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേ സമയം കോണ്‍ഗ്രസ് പ്രകടന പത്രിക കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ശബ്ദമാണ് പ്രതിഫലിക്കുന്നതെന്നും രാഹുല്‍ അവകാശപ്പെട്ടു. വിശദമായ ചര്‍ച്ചക്ക് ശേഷമാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു. ഇന്നലെയാണ് സങ്കല്‍പ് പത്ര് എന്ന് പേരില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. വികസനം, ദേശ സുരക്ഷ എന്നിവക്കാണ് പത്രിക മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

Latest