Connect with us

Kerala

പൂജയുടെ മറവില്‍ ആദിവാസി പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: കണ്ണകത്ത് പൂജയുടെ മറവില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവാശേരി സ്വദേശി മഹേഷ് പണിക്കരാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു.

സംഭവത്തില്‍ കുപിതരായ നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് 17കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതി പ്രത്യേക പൂജ നടത്താനെത്തിയത്. പ്രതി കടന്നു പിടിച്ചതോടെ പെണ്‍കുട്ടി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വീട്ടുകാര്‍ പിടികൂടുകയായിരുന്നു.

---- facebook comment plugin here -----

Latest