Connect with us

International

ഗൃഹപാഠം ചെയ്യാന്‍ മടി; അഞ്ച് വയസുകാരിയെ പിതാവ് മര്‍ദിച്ച് കൊന്നു

Published

|

Last Updated

വാഷിങ്ടണ്‍: ഗൃഹപാഠം ചെയ്യാന്‍ മടി കാണിച്ച അഞ്ച് വയസുകാരിയെ യുവാവ് മര്‍ദിച്ച് കൊലപ്പെടുത്തി. യുഎസിലെ ന്യൂമെക്‌സിക്കോയിലായിരുന്നു സംഭവം. ബ്രാന്‍ഡന്‍ റെയ്‌നോള്‍ഡ്‌സ് എന്ന യുവാവാണ് മകളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

ഗൃഹപാഠം ചെയ്യാന്‍ മടി കാണിച്ച കുട്ടിയെ താന്‍ മര്‍ദിക്കുകയായിരുന്നുവെന്ന് റെയ്‌നോള്‍ഡ്‌സ് പോലീസിന് മൊഴി നല്‍കി. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ച ഒന്നോടെയാണ് ഇയാള്‍ എമര്‍ജന്‍സി സര്‍വീസിനെ വിവരമറിയിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് കുട്ടി മരിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് റെയ്‌നോള്‍ഡ്‌സ് കുറ്റം ഏറ്റ് പറയുന്നത്.

Latest